കൊയിലാണ്ടിയിലെ മണമൽ പ്രദേശവാസികൾ പുതുതായി രൂപീകരിച്ച ആശിർവാദ് റെസിഡൻസ് അസ്സോസിയെഷന്റെ ഔപചാരിക ഉത്ഘാടനം 2023 ജനുവരി 26 നു വൈകുന്നേരം മുനിസിപ്പൽ ചെയർ പേഴ്സൺ ശ്രീമതി സുധ കിഴക്കേപ്പാട്ടിൽ ഭദ്രദീപം കൊളുത്തി നിർവ്വഹിച്ചു. ചടങ്ങിൽ മഞ്ചേരി അഡിഷണൽ ജഡ്ജി ശ്രീ . എം.പി ജയപ്രകാശ് വിശിഷ്ട അഥിതി ആയിരുന്നു. അസോസിയേഷൻ പ്രസിഡന്റ് ശ്രീ. പി.രാമകൃഷ്ണൻ അധ്യക്ഷനായിരുന്നു. സർവശ്രീ വേണുഗോപാൽ കെ., സി.പി.ഐ(എം), വിനോദ് വായനാരി, ബി.ജെ.പി .സ്റ്റേറ്റ് കൌൺസിൽ മെമ്പർ, കോൺഗ്രസ് സൗത്ത് മണ്ഡലം പ്രസിഡന്റ് എം. സതിഷ് കുമാർ, മാതൃഭൂമി ലേഖകൻ ശ്രീ. പി. ഗിരീഷ് കുമാർ വാർഡ് കൗണ്‍സിലർമാരായ ശ്രീ. വത്സരാജ് കേളോത്ത് ശ്രീമതി.ദൃശ്യ എം, എന്നിവർ ആശംസാ പ്രസംഗം നടത്തി. കഴിഞ്ഞ നവമ്പർ മാസം രൂപീകരിച്ച അസോസിയേഷ- ന്റെ ഇതുവരെ യുള്ള പ്രവർത്തന നേട്ടങ്ങളെ പറ്റി പ്രത്യേകിച്ച് അണേല ബാപ്പങ്ങാട് റോഡ് അടയ്ക്കുന്ന തിന്നെതിരായി നടത്തുന്ന പ്രക്ഷോപണത്തെ പറ്റിയും, അസോസിയേഷന്റെ ഉദ്ദേശലക്ഷ്യങ്ങൾ ഭാവി പരിപാടികളെപ്പറ്റിയും ഉള്ള ഒരു അവലോകനം ജോയിൻറ് സെക്രട്ടറി ഡോ. വേലായുധൻ വിവരിക്കു കയുണ്ടായി. യോഗത്തിൽ സെക്രട്ടറി ശ്രീ എ.കെ.ഉണ്ണികൃഷ്ണൻ സ്വാഗതവും ട്ര ഷ റർ ശ്രീ. പി. ശശീന്ദ്രൻ നന്ദിയും പറഞ്ഞു.
ഉത്ഘാടനത്തിനുശേഷം ഉജ്ജയിനി കളരി സംഘം കളരിപ്പയറ്റ് പ്രദശനവും, അസോസിയേഷൻ അംഗങ്ങളുടെ തിരുവാതിര, ഒപ്പന, ഗ്രൂപ്പ് ഡാൻസ് കുട്ടികളുടെ ഡാൻസ്, പാട്ടുകൾ എന്നി പരിപാടികളും നടന്നു.